KottayamLatest NewsKeralaNattuvarthaNews

പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യി : യുവാവ് പിടിയിൽ

ചാ​ത്ത​ന്നൂ​ർ കോ​യി​പ്പാ​ട് കാ​രി​ക്കു​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ എം. ​ജോ​മോ​നെ (23) യാ​ണ് അറസ്റ്റ് ചെയ്തത്

പാ​മ്പാടി: പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ചാ​ത്ത​ന്നൂ​ർ കോ​യി​പ്പാ​ട് കാ​രി​ക്കു​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ എം. ​ജോ​മോ​നെ (23) യാ​ണ് അറസ്റ്റ് ചെയ്തത്. പാമ്പാ​ടി പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജോ​മോ​ന് ആ​ല​പ്പു​ഴ​യി​ലു​ള്ള ആ​യു​ർ​വേ​ദ കമ്പ​നി​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ കൊ​ണ്ടു​പോ​യി വി​ൽ​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു. ഇ​തേ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തു വ​ന്ന പെ​ണ്‍കു​ട്ടി​യെ ഇ​യാ​ൾ പ്ര​ണ​യം ന​ടി​ച്ചു വ​ശ​ത്താ​ക്കു​ക​യും തു​ട​ർ​ന്ന്, ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ക​യു​മാ​യി​രു​ന്നു.

Read Also : കേരളത്തിലെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറാൻ ഭാരത് ജോ‍ഡോ യാത്ര സഹായിച്ചു: കെ മുരളീധരൻ

പെ​ണ്‍കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്, അ​ന്വേ​ഷ​ണ​സം​ഘം ഇ​രു​വ​രെ​യും ഗോ​വ​യ്ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​ണ്ണൂ​രി​ൽ​ നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല്ലം ജി​ല്ല​യി​ലെ ചാ​ത്ത​ന്നൂ​ർ സ്റ്റേ​ഷ​നി​ൽ പോ​ക്സോ കേ​സും മോ​ഷ​ണ​ക്കേ​സും നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button