KeralaLatest NewsNews

കണ്ണൂർ വിസി നിയമനം: ഹർജിയിൽ തുടർവാദം അടുത്ത മാസം 22ലേക്ക് മാറ്റി 

 

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി നിയമ വിരുദ്ധമായി ഇടപെടൽ നടത്തിയിട്ടില്ലെന്ന് കോടതിയില്‍ അറിയിച്ച് സർക്കാർ. ഹർജിയിൽ തുടർവാദം അടുത്ത മാസം 22ലേക്ക് മാറ്റി. വിജിലൻസ് കോടതിയിലാണ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രിക്ക് എതിരായ ഹർജി എന്ന് വിജിലൻസ് കോടതി പരാതിക്കാരനോട് ചോദിച്ചു.

കണ്ണൂർ വൈസ് ചാൻസിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതിൽ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാരോപിച്ച് നൽകിയ ഹ‍ർജിയാണ് കോടതി പരി​ഗണിച്ചത്. കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാർ ചാമക്കാലയാണ് ഹര്‍ജി നൽകിയത്.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button