Latest NewsIndiaNews

രാജ്യത്തെ സ്ഥിരം നിയമങ്ങള്‍ ഉപയോഗിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ പോലുള്ള തീവ്ര സംഘടനകളെ നിയന്ത്രിക്കണം: സിപിഎം

ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ നിരോധിച്ചതു കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. രാജ്യത്തെ സ്ഥിരം നിയമങ്ങള്‍ ഉപയോഗിച്ച് കര്‍ശനമായി നേരിടുകയും ഭരണപരമായ ഉറച്ച നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

Read Also: ലഹരിക്കെതിരെ പൊരുതാം: ജന ജാഗ്രതാ സമിതി രൂപീകരിച്ചു

‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തീവ്രവാദ കാഴ്ചപ്പാട് പുലര്‍ത്തുകയും അവരുടെ ശത്രുക്കളെന്ന് കരുതുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന സംഘടനയാണ്. ഇവരുടെ തീവ്രവാദ വീക്ഷണത്തെ സിപിഎം ശക്തിയായി എതിര്‍ക്കുന്നു. ഇവരുടെ അക്രമസാക്തമായപ്രവര്‍ത്തനങ്ങളെ പാര്‍ട്ടി എപ്പോഴും അപലപിച്ചിട്ടുണ്ട്’.

‘എന്നാല്‍, യുഎപിഎ പ്രകാരം നിരോധിത സംഘടനയായി പിഎഫ്ഐയെ പ്രഖ്യാപിച്ചത് ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമല്ല. ആര്‍എസ്എസും മാവോയിസ്റ്റുകളും പോലുള്ള സംഘടനകള്‍ക്ക് മുന്‍കാലങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം ഫലപ്രദമായിരുന്നില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. നിയമവിരുദ്ധ, അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പിഎഫ്ഐയ്‌ക്കെതിരെ രാജ്യത്തെ നിയമപ്രകാരം ഉറച്ച ഭരണപരമായ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അവരുടെ വര്‍ഗീയ, വിഭാഗീയ ആശയങ്ങളെ തുറന്നുകാട്ടുകയും രാഷ്ട്രീയമായി നേരിടുകയും ചെയ്യണം’, പിബി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button