AlappuzhaNattuvarthaLatest NewsKeralaNews

നായ്ക്കൂട്ടം ആക്രമിക്കാനായി പാഞ്ഞെത്തി : സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

മുതുകുളം പുത്തൻചിറയിൽ ഡയനോരയുടെ മകൻ അദ്വൈത് എസ്. കുമാറിനാണ് (14) പരിക്കേറ്റത്

കായംകുളം: ആക്രമിക്കാൻ പാഞ്ഞെത്തിയ നായ്ക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാനായി വേഗത കൂട്ടിയ സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്. മുതുകുളം പുത്തൻചിറയിൽ ഡയനോരയുടെ മകൻ അദ്വൈത് എസ്. കുമാറിനാണ് (14) പരിക്കേറ്റത്.

Read Also : വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ രണ്ട് പങ്കാളികളില്‍ ആരെങ്കിലുമൊരാള്‍ മോശക്കാരാണെന്ന് തെളിയിക്കേണ്ട: സുപ്രീം കോടതി

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കണ്ടലൂർ വേലഞ്ചിറ അമ്പലമുക്കിന് സമീപമായിരുന്നു സംഭവം. നായകൾ പാഞ്ഞടുക്കുന്നത് കണ്ട് വേഗത്തിൽ ചവിട്ടിയതോടെ നിയന്ത്രണം തെറ്റി സൈക്കിൾ മറിയുകയായിരുന്നു. കൈക്ക് ​ഗുരുതരമായ മുറിവേറ്റെങ്കിലും ഇത് വകവെക്കാതെ ഓടി മാറിയതിനാലാണ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

വിദ്യാർത്ഥിയെ നായ്ക്കൾ ഓടിക്കുന്നത് കണ്ട് ഓടിയെത്തിവരെ കണ്ടാണ് നായകൾ പിന്തിരിഞ്ഞത്. അദ്വൈതിന് സമീപത്തെ പ്രാഥമിക കേന്ദ്രത്തിൽ ചികിത്സ നൽകി. വേലഞ്ചിറ ജനശക്തി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അദ്വൈത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button