ഉപ്പുതറ: ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന ഭയത്തിൽ വീടുവിട്ട പതിനഞ്ചുകാരനെ കണ്ടെത്തി. ഉപ്പുതറ പൊലീസ് ആണ് പതിനഞ്ചുകാരനെ കണ്ടെത്തി വീട്ടുകാരോടൊപ്പം അയച്ചത്.
തിങ്കളാഴ്ചയാണ് സംഭവം. പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് സ്‌കൂള്‍ വിട്ടശേഷം നാട്ടുവിട്ടത്. പത്താംക്ലാസ് വിദ്യാർത്ഥിയായ കുട്ടിയ്ക്ക് ഓണപ്പരീക്ഷയിൽ മലയാളത്തിന് മാര്‍ക്ക് കുറവായിരുന്നു. തുടർന്ന്, വീട്ടുകാർ വഴക്കുപറയുമെന്ന ഭയത്തിൽ വീടുവിട്ടിറങ്ങുകയായിരുന്നു.
Read Also : പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ ഇന്ത്യൻ റെയിൽവേ, ചരക്ക് ഗതാഗത രജിസ്ട്രേഷൻ ഇനി ഓൺലൈൻ വഴി മാത്രം
റാന്നിയില്‍ നിന്ന് കട്ടപ്പനയ്ക്കുള്ള സ്വകാര്യബസില്‍ യാത്രചെയ്ത കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ ജീവനക്കാര്‍ ഉപ്പുതറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന്, രാത്രി എട്ടുമണിയോടെ പരപ്പില്‍ എത്തിയപ്പോള്‍ പൊലീസ് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം വീട്ടുകാരെ അറിയിച്ചു. രാത്രി പതിനൊന്നരയോടെ വീട്ടുകാര്‍ എത്തി കുട്ടിയെ ഏറ്റുവാങ്ങി.
Post Your Comments