Latest NewsKeralaNews

സംസ്ഥാനത്ത് സാമുദായിക സമാധാനം തകര്‍ക്കാനും വര്‍ഗീയത സൃഷ്ടിക്കാനും ബോധപൂര്‍വമായ ശ്രമം നടക്കുന്നു: സിപിഎം പിബി

കേരളത്തിലെ ജനങ്ങള്‍ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ല: പോളിറ്റ് ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമുദായിക സമാധാനം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം പിബി. കേരളത്തിലെ ജനങ്ങള്‍ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

Read Also:ബസ് സ്റ്റാന്‍ഡില്‍ എക്‌സൈസ് റെയ്ഡ് : എം.ഡി.എം.എയുമായി രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റിൽ

നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം. കേരളം ഭീകര പ്രവര്‍ത്തനങ്ങളുടെ ഹോട്‌സ്‌പോട്ടായി മാറിയെന്ന ജെപി നദ്ദയുടെ ആരോപണത്തിന് സിപിഎം പോളിറ്റ് ബ്യുറോ പ്രസ്താവനയിലൂടെ മറുപടി നല്‍കി.

‘ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും നടത്തുന്ന കൊലപാതകങ്ങളിലൂടെയും പ്രതികാര കൊലപാതകങ്ങളിലൂടെയും കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ നിലനില്‍ക്കുന്നുവെന്ന വസ്തുത മൂടിവയ്ക്കാന്‍ നദ്ദയുടെ വ്യാജ ആരോപണത്തിന് കഴിയില്ല. ഈ വര്‍ഷം തന്നെ ആലപ്പുഴ, പാലക്കാട് ജില്ലകളിലായി ഈ രണ്ട് സംഘടനകളിലെയും പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതകങ്ങളിലും പ്രതികാര കൊലപാതകങ്ങളിലും നാല് മരണങ്ങളാണ് ഉണ്ടായത്’.

‘സംസ്ഥാനത്ത് സാമുദായിക സമാധാനം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണിത്. ഇത്തരം പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ആര്‍എസ്എസിനോട് ബിജെപി അധ്യക്ഷന്‍ ഉപദേശിക്കുന്നതാണ് നല്ലത്. എല്ലാ തീവ്രവാദ സംഘടനകളുടെയും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു. കേരളത്തിലെ ജനങ്ങള്‍ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ല’, പിബി പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button