ജനപ്രിയ ഗെയിമുകളിൽ മാൽവെയർ സാന്നിധ്യം കണ്ടെത്തിയതോടെ കെണിയിൽ അകപ്പെട്ട് ഗെയിമർമാർ. റിപ്പോർട്ടുകൾ പ്രകാരം, പബ്ജി, ഫിഫ, മൈൻക്രാഫ്റ്റ്, റോബോക്സ് തുടങ്ങിയ 28 ഓളം ഗെയിമുകളിലാണ് മാൽവെയറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ഇത്തരം അപ്ലിക്കേഷൻ ഉപയോഗിക്കുന്ന 3,84,000 ഗെയിമർമാരെയാണ് മാൽവെയറുകൾ ചൂഷണം ചെയ്യുന്നത്. 2021 ജൂലൈ മുതലാണ് മാൽവെയറുകളുടെ ചൂഷണം ആരംഭിച്ചത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നിരവധി ഗെയിമുകളിൽ ‘റെഡ് ലൈൻ’ എന്ന മാൽവെയറിനെ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും പാസ്‌വേഡുകൾ മോഷ്ടിക്കാൻ ശേഷിയുള്ളവയാണ് ഇത്തരം മാൽവെയറുകൾ. കൂടാതെ, ബാങ്ക് വിവരങ്ങൾ, ക്രിപ്റ്റോ കറൻസി വാലറ്റുകൾ, വിപിഎൻ സേവനങ്ങളുടെ വിവരങ്ങൾ എന്നിവയും ചോർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഗെയിമുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അനാവശ്യ പ്രോഗ്രാമുകളിലൂടെയാണ് ഇത്തരത്തിലുള്ള മാൽവെയറുകൾ ഫോണിലേക്ക് പ്രവേശിക്കുന്നത്.
Also Read: മുഖത്ത് മേക്കപ്പ് ചെയ്യുന്ന പെൺകുട്ടികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ചില ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ട്രോജൻ സ്പൈ സംവിധാനങ്ങളും ഇൻസ്റ്റാൾ ആകുന്നുണ്ടെന്ന് ഗവേഷകർ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അംഗീകൃതമല്ലാത്ത പ്ലാറ്റ്ഫോമുകളിൽ നിന്ന് ഗെയിമുകൾ ഡൗൺലോഡ് ചെയ്യുമ്പോഴാണ് സാധാരണയായി മാൽവെയറുകൾ കടന്നുകൂടുന്നത്. അതിനാൽ, അംഗീകൃത പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ പരമാവധി ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുക.
Post Your Comments