ഉത്സവ സീസണുകളോട് അനുബന്ധിച്ച് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ ഗംഭീര വിലക്കിഴിവുകൾ പ്രഖ്യാപിച്ചതോടെ, പുതിയ രൂപത്തിലും ഭാവത്തിലും തട്ടിപ്പുകാരും വല വിരിക്കുന്നതായി മുന്നറിയിപ്പ്. ‘ഐഫോണിന് വെറും 498 രൂപ, സോണിയുടെ ടിവിക്ക് 476 രൂപ, ആപ്പിൾ വാച്ചിന് വെറും 495 രൂപ’ എന്നിങ്ങനെയുള്ള പരസ്യങ്ങളാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്. വമ്പൻ വിലക്കുറവിൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ കാണുമ്പോൾ, തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കേണ്ടതാണ്. പരസ്യത്തോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഷോപ്പിംഗ് സൈറ്റുകൾക്ക് സമാനമായ രീതിയിലുള്ള പേജിലേക്കാണ് എത്തിച്ചേരുക. എന്നാൽ, ഇവയെല്ലാം വ്യാജ സൈറ്റുകൾ ആയിരിക്കും.
ഓഫറുകളെ കുറിച്ച് കൃത്യമായി അറിയണമെങ്കിൽ, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളുടെ ഔദ്യോഗിക വെബ്സൈറ്റ് തന്നെ സന്ദർശിക്കേണ്ടതാണ്. വ്യാജ വെബ്സൈറ്റുകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ലെങ്കിലും, വെബ് അഡ്രസ് പരിശോധിച്ചാൽ മതിയാകും. ഒന്നോ രണ്ടോ അക്ഷരങ്ങൾ ഉപഭോക്താക്കൾക്ക് മനസിലാകാത്ത വിധത്തിൽ മാറ്റിയാണ് വിശ്വാസയോഗ്യമായ തരത്തിൽ വ്യാജ വെബ്സൈറ്റുകൾ നിർമ്മിക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് അടക്കമുള്ള ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ, തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കേണ്ടതാണ്. സോഷ്യൽ മീഡിയകൾ വഴിയെത്തുന്ന പരസ്യങ്ങളെ പൂർണമായും വിശ്വസിക്കാതിരിക്കുക.
Also Read: കൊയ്നു ചുഴലിക്കാറ്റ്: സ്‌കൂളുകള്‍ അടച്ചു, വിമാന സര്‍വീസുകള്‍ റദ്ദാക്കി
Post Your Comments