Latest NewsKeralaNews

ഓൺലൈൻ ഷോപ്പിംഗ്: തട്ടിപ്പുകാരുടെ ഓഫറുകളിൽ വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകാരുടെ ഓഫറുകളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറുകൾ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടിവരികയാണെന്ന് പോലീസ് അറിയിച്ചു.

Read Also: മാ​ലി​ന്യം നി​ക്ഷേ​പിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സി​സി​ടി​വി കാ​മ​റ ന​ശി​പ്പി​ച്ചു: ആ​റു യു​വാ​ക്ക​ൾ പി​ടി​യി​ൽ

വിലകൂടിയ മൊബൈൽ ഫോണുകൾ, ഗാഡ്ജറ്റുകൾ എന്നിവ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകും എന്ന് പ്രചരിപ്പിച്ച് പണം തട്ടുന്നതാണ് ഇത്തരക്കാരുടെ രീതി. പലപ്പോഴും, നിലവിലുള്ള പ്രശസ്തമായ ഷോപ്പിംഗ് സൈറ്റുകളുടെ അതേ മാതൃകയിലുള്ള രൂപകൽപ്പനയും, ലോഗോയും ഉപയോഗിച്ചാണ് ഇവർ വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നത്.

പ്രശസ്തമായ മൊബൈൽ കമ്പനികളും മറ്റ് ബ്രാൻഡുകളും ഒരിക്കലും തങ്ങളുടെ പ്രോഡക്റ്റ് ഇത്രയും വിലകുറച്ച് നൽകില്ല എന്ന് ഉപഭോക്താക്കൾ അറിഞ്ഞിരിക്കണം. വില വിശ്വസനീയമായി തോന്നിയാൽ അതത് ഷോപ്പിംഗ് സൈറ്റുകളിൽ പോയി ഓഫർ വ്യാജമല്ല എന്ന് ഉറപ്പാക്കുന്നത് ഉചിതമായിരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും; കെ.കെ ശൈലജ

shortlink

Related Articles

Post Your Comments

Related Articles


Back to top button