വടകര: കല്ലുമ്മക്കായ പറിക്കാൻ പോയ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. ചോമ്പാല മുക്കൂടത്തിൽ സിദ്ദീഖ് (47)ആണ് മരിച്ചത്.
സാൻഡ് ബാങ്ക്സ് അഴിമുഖത്ത് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ നാലുപേരടങ്ങുന്ന സംഘമാണ് എട്ടു വർഷം മുമ്പ് മുങ്ങിയ കണ്ടെയ്നർ ബാർജിൽ കല്ലുമ്മക്കായ പറിക്കാൻ പോയത്. പറിക്കുന്നതിനിടെ ബാർജിനുള്ളിൽ കുടുങ്ങിയ സിദ്ദീഖിനെ കാണാതായ വിവരം കൂടെയുള്ള തിക്കോടി സ്വദേശി അറിയിക്കുകയായിരുന്നു.
Read Also : പിഎൻബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022: ആറാമത് എഡിഷൻ സമാപിച്ചു
തുടർന്ന്, തീരദേശ പൊലീസ്, അഗ്നിരക്ഷാസേന, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വടകര തീരദേശ പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വടകര ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ഖബറടക്കി.
ഭാര്യ: സക്കീന. മക്കൾ: മുഹമ്മദ് സഫ്വാൻ, ലിയാന, മുഹമ്മദ് റിഖാസ്. സഹോദരങ്ങൾ: അൻവർ, സുബൈർ, നാസർ.
Post Your Comments