KozhikodeLatest NewsKeralaNattuvarthaNews

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് : ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വര്‍ണവുമായി യാത്രക്കാരൻ പിടിയിൽ

കോഴിക്കോട് കുറ്റ്യാടി കവിളുമ്പാറ സ്വദേശി ഹിലാല്‍ മന്‍സിലില്‍ മുഹമ്മദ് സാബിറാണ് (21) പിടിയിലായത്

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി യാത്രക്കാരന്‍ പൊലീസ് പിടിയിൽ. കോഴിക്കോട് കുറ്റ്യാടി കവിളുമ്പാറ സ്വദേശി ഹിലാല്‍ മന്‍സിലില്‍ മുഹമ്മദ് സാബിറാണ് (21) പിടിയിലായത്.

Read Also : വയോധികയുടെ മൃതദേഹം പുഴയില്‍ : മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം തിരച്ചറിഞ്ഞത് മരുന്ന് കുറിപ്പടിയില്‍ നിന്ന്

ഇയാളില്‍ നിന്ന് 837 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ മൂന്ന് കാപ്‌സ്യൂള്‍ പിടിച്ചെടുത്തു. ദുബായില്‍ നിന്നാണ് സാബിര്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതെ പുറത്തിറങ്ങുകയായിരുന്നു.

Read Also : ജിഎസ്ടി: ഒക്ടോബർ ഒന്നു മുതൽ ഇ- ഇൻവോയിസ് പരിധി 10 കോടിയായി ഉയർത്തും

എന്നാൽ, പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയും സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്‌സ്റെ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്ത് പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button