കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാർഷിക പൊതുയോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ രാവിലെ 11 മണിക്കാണ് വീഡിയോ കോൺഫറൻസിലൂടെ യോഗം ആരംഭിക്കുക. യോഗത്തിൽ 2021- 22 സാമ്പത്തിക വർഷത്തിലെ കണക്കുകൾ അവതരിപ്പിക്കുകയും, പുതിയ മാനേജിംഗ് ഡയറക്ടർ നിയമനം അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്യും. എസ്. സുഹാസാണ് പുതിയ മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കാൻ സാധ്യത. അതേസമയം, യോഗത്തിൽ സിയാലിന്റെ അടിസ്ഥാന വികസന പദ്ധതികളെക്കുറിച്ചും ചർച്ചകൾ സംഘടിപ്പിക്കും.
ബോർഡ് അംഗങ്ങളിൽ ഉൾപ്പെട്ട മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, ചീഫ് സെക്രട്ടറി വി.പി ജോയ്, ഇ.കെ ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എം.എ യൂസഫലി, എൻ.വി ജോർജ്, ഇ.എം ബാബു, എസ്. സുഹാസ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കോവിഡിന് ശേഷം വളർച്ചയുടെ പാതയിലേക്ക് ചുവടുറപ്പിക്കാൻ സിയാലിന് സാധിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം, മൊത്ത വരുമാനം 418.69 കോടി രൂപയായും യാത്രക്കാരുടെ എണ്ണം 47.59 ലക്ഷമായും ഉയർന്നിട്ടുണ്ട്.
Also Read: സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി: ഒന്‍പത് യുവാക്കള്‍ അറസ്റ്റില്‍
Post Your Comments