Latest NewsKeralaNews

സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃക: ആശംസകൾ നേർന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഭാവനയ്ക്ക് ആശംസകൾ നേർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാർഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃകയാണെന്ന് ബിന്ദു പറഞ്ഞു. പ്രതിബന്ധങ്ങളെ മാത്രമല്ല, തളർച്ചകളെ വരെ തന്റെ ഇടത്തിന്റെ പരിപാലനത്തിൽ തടസ്സമാവാതെ നോക്കുന്ന പെണ്ണത്തമാണതെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read Also: നോമ്പിന് മത്സ്യമാംസാദികള്‍ക്കൊപ്പം മൊബൈലും സീരിയലുകളും ഉപേക്ഷിക്കണം : കോതമംഗലം രൂപതയുടെ ആഹ്വാനം

സ്വഭാവനയിൽ കാണുന്ന സ്വജീവിതം കെട്ടിയുയർത്താൻ ഓരോരോ പെൺകുട്ടിയും തൊട്ടുള്ള സ്ത്രീ ജനതയ്ക്ക് പ്രാപ്തിയായെന്ന് ഉദ്‌ഘോഷിക്കുന്ന റീ-എൻട്രിയാണിത്. ഭാവനയെ കേരളം വരവേൽക്കുന്നു.അതിനു താങ്കളോട് ചേർന്നു നിന്ന, തന്റെ പ്രിയ സുഹൃത്തുകൂടിയായ നിർമ്മാതാവ് രാജേഷ് കൃഷ്ണയടക്കം ഏവർക്കും അഭിവാദനവും നേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാർഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃകയാണ്. പ്രതിബന്ധങ്ങളെ മാത്രമോ! – തളർച്ചകളെ വരെ തന്റെ ഇടത്തിന്റെ പരിപാലനത്തിൽ തടസ്സമാവാതെ നോക്കുന്ന പെണ്ണത്തമാണത്.

സ്വഭാവനയിൽ കാണുന്ന സ്വജീവിതം കെട്ടിയുയർത്താൻ ഓരോരോ പെൺകുട്ടിയും തൊട്ടുള്ള സ്ത്രീ ജനതയ്ക്ക് പ്രാപ്തിയായെന്ന് ഉദ്‌ഘോഷിക്കുന്ന റീ-എൻട്രി.

കേരളം നിങ്ങളെ വരവേൽക്കുന്നു, പ്രിയങ്കരിയായ ഭാവനാ! അതിനു താങ്കളോട് ചേർന്നു നിന്ന, എന്റെ പ്രിയ സുഹൃത്തുകൂടിയായ നിർമ്മാതാവ് രാജേഷ് കൃഷ്ണയടക്കം ഏവർക്കും അഭിവാദനവും നേരുന്നു.

Read Also: തൊണ്ടയിലെ കാൻസർ; തുടക്കത്തിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button