ന്യൂഡൽഹി: ഭാവനയുടെ പുതിയ ചിത്രമായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ കാണാൻ തിയേറ്ററിലെത്തി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. ഫേസ്ബുക്കിലൂടെ ചിന്ത ജെറോം തന്നെയാണ് സിനിമാ കാണാൻ വേണ്ടി തിയേറ്ററിലെത്തിയ വിവരം അറിയിച്ചത്. പോരാളികളുടേതാണ് ഈ ലോകമെന്ന് ചിന്ത ജെറോം വ്യക്തമാക്കി. ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റവളുടെ ചിത്രം ലോകത്തിന്റെ ഏത് കോണിലായാലും എങ്ങനെ കാണാതിരിക്കാനാകും ചിന്ത ജെറോം ഫേസ്ബുക്കിൽ കുറിച്ചു.
ആറ് വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് ഭാവന മടങ്ങിയെത്തിയ ചിത്രമാണിത്. ഷറഫുദീനാണ് ചിത്രത്തിലെ നായകൻ. അനാർക്കലി, അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോൺഹോമി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെനിഷ് അബ്ദുൾഖാദറും, ലണ്ടൻ ടാക്കീസിന്റെ ബാനറിൽ രാജേഷ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ചിത്രസംയോജനവും നിർവ്വഹിക്കുന്നത് സംവിധായകനായ ആദിൽ മൈമൂനത്ത് അഷ്റഫ് തന്നെയാണ്. വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.
അരുൺ റുഷ്ദി ഛായാഗ്രഹണവും, മിഥുൻ ചാലിശ്ശേരി കലാസംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന് പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ഷനും നിർവ്വഹിച്ചത് ശബരിദാസ് തോട്ടിങ്കലുമാണ്. സ്റ്റിൽസ് – രോഹിത് കെ സുരേഷ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് – ശ്യാം മോഹൻ, കിരൺ കേശവ്. അമൽ ചന്ദ്രൻ മേക്കപ്പും മെൽവി ജെ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു.
Post Your Comments