ThiruvananthapuramNattuvarthaLatest NewsKeralaNews

ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി: സംഭവം തിരുവനന്തപുരത്ത്

കരമന പോലീസ് വീട്ടിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചു.

തിരുവനന്തപുരം: ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. കരമന കാലടി ഐരാണിമുട്ടം സ്വദേശി രാജ്‌മോഹന്‍ മാമ്പഴയാണ് ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഫ്രീലാന്‍സ് വീഡിയോ ഗ്രാഫറായ രാജ്‌മോഹന്‍ മാമ്പഴ ഭാര്യ മീനുവുമായി മാസങ്ങളായി അകന്നുകഴിയുകയായിരുന്നു.

read also: ദുര്‍ഗാപൂജ ആശംസകള്‍ നേര്‍ന്ന താരത്തിനെതിരെ സൈബര്‍ ആക്രമണം: ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ കൊന്ന് കളയുമെന്ന് ഭീഷണി

കരമന പോലീസ് വീട്ടിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

ഭാര്യയുമായുള്ള പ്രശ്നങ്ങൾ ബന്ധുക്കളുടെ മദ്ധ്യസ്ഥതയില്‍ പരിഹരിക്കാന്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button