പാരിസ്: റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനം തൊട്ടടുത്ത തടാകത്തിലേക്ക് തെന്നിമാറി. വിമാനത്തിന്റെ മുന്‍ഭാഗം തടാകത്തില്‍ ഇറങ്ങിയ നിലയിലാണ്. ഫ്രാന്‍സില്‍ മെഡിറ്ററേനിയന്‍ തീരത്തെ മോണ്ട്പെല്ലിയര്‍ വിമാനത്താവളത്തിലാണ് സംഭവം. വെസ്റ്റ്
അറ്റ്‌ലാന്റിക് വ്യോമ കമ്പനിയുടെ കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Read Also: ഉറക്കമില്ലായ്മയുമായി മല്ലിടുകയാണോ?: സുഖകരവും സമാധാനപരവുമായ ഉറക്കം നേടാൻ എളുപ്പവഴികൾ ഇതാ
പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. ബോയിങ് 737 വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു. മൂന്ന് ജീവനക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. വിമാനത്തിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറക്കുന്നത് തടാകത്തിലെ വെളളത്തിലേക്കാണ്. വിമാനത്തില്‍ ചരക്കും ഉണ്ടായിരുന്നു.
വിമാനം മാറ്റുന്നത് വരെ മറ്റ് സര്‍വീസുകളുടെ ലാന്‍ഡിംഗും യാത്രയും വിലക്കിയിട്ടുണ്ട്. പുല്ലും ചെറിയ ചെടികളുമൊക്കെ നിന്ന പ്രതലത്തില്‍ കൂടിയാണ് വിമാനം തടാകത്തിലേക്ക് ഓടിയിറങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Post Your Comments