Latest NewsNewsIndia

പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ: പ്രതിഷേധം നേതാക്കളുടെ അറസ്റ്റിനിടെ

പൂനെ: ദേശവിരുദ്ധ പ്രവ‌ർത്തനങ്ങളിൽ ഏർപ്പെട്ട നേതാക്കളെ അറസ്റ്റ് ചെയ്തതിന് എതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതായി ആരോപണം. ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്.

പൂനെയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധ പരിപാടിയ്ക്കിടയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്ന്, പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയവ‌ർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി.

അമിതമായി പാൽ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിയുക

കേന്ദ്ര ഏ‌ജൻസികളുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യത്താകെ റെയ്ഡുകൾ നടന്നതിനും നേതാക്കളെ അറസ്റ്റ് ചെയ്തതിനും എതിരെ പൂനെയിൽ ജില്ലാ കലക്ടറുടെ ഓഫീസിന് പുറത്ത് പോപ്പുലർ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിൽ നാല്പതിലധികം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടയിലാണ് പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button