പോഷകങ്ങളാൽ സമൃദ്ധമായ പാനീയമാണ് പാൽ. ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ പാലിലടങ്ങിയ ഘടകങ്ങൾ സഹായിക്കാറുണ്ട്. എന്നാൽ, അമിത അളവിൽ പാൽ കുടിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അവ എന്തൊക്കെയെന്ന് അറിയാം.
ഒരു ദിവസം രണ്ടു ഗ്ലാസിൽ അധികം പാൽ കുടിക്കരുതെന്നാണ് പഠനങ്ങൾ പറയുന്നത്. അമിതമായി പാൽ കുടിച്ചാൽ ദഹനക്കേട് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാലിൽ അടങ്ങിയിരിക്കുന്ന ഇൻഫ്ലമേറ്ററി ഇഫക്ടിലൂടെ അമിതമായി ക്ഷീണം അനുഭവപ്പെടാൻ കാരണമാകും. കൂടാതെ, തളർച്ച ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. മിതമായ അളവിൽ പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. പാലിൽ വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, പ്രോട്ടീൻ, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്.
Also Read: ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി: സംഭവം തിരുവനന്തപുരത്ത്
Post Your Comments