വിര്‍ജീനിയ: മാംസം കഴിക്കുന്ന പുരുഷന്‍മാര്‍ക്ക് സെക്‌സ് നിഷേധിക്കണമെന്ന് സ്ത്രീകളോട് ആഹ്വാനം ചെയ്ത് മൃഗ സ്‌നേഹികളുടെ ആഗോള സംഘടനയായ പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പെറ്റ ) രംഗത്ത്. മാംസാഹാരികള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കൂട്ടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പെറ്റയുടെ ക്യാംപെയ്ന്‍.
ശാസ്ത്ര മാസികയായ ‘പ്ലോസ് വണ്ണില്‍’ പ്രസിദ്ധീകരിച്ച ഗവേഷണം സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരാണ് കാലാവസ്ഥാ ദുരന്തത്തിന് സംഭാവന ചെയ്യുന്നതെന്ന് കണ്ടെത്തിയിരിക്കുന്നു എന്നും പ്രധാനമായും മാംസം കഴിക്കുന്നതിലൂടെയാണിതെന്നും പെറ്റ പ്രസ്താവനയില്‍ പറഞ്ഞു. പുരുഷന്‍മാരുടെ ഇറച്ചി തീറ്റ 41 ശതമാനം അധികം ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തിന് ഇടയാക്കുന്നു എന്നും സംഘടന ചൂണ്ടിക്കാട്ടി.
കേരളത്തെ രക്ഷിക്കാൻ ബിജെപി അധികാരത്തിലെത്തണം: ജെ പി നദ്ദ
ഇക്കാര്യത്തിൽ പുരുഷന്‍മാരാണ് പ്രധാന ഉത്തരവാദികളെന്നും എല്ലാവരും അവരവരുടെ പ്രവൃത്തികള്‍ നിയന്ത്രിക്കണമെന്നും പെറ്റയുടെ ജര്‍മന്‍ പ്രതിനിധി ഡോ. കാരിസ് പ്രതികരിച്ചു. മാംസം കഴിക്കുന്നവരായ ഭര്‍ത്താക്കന്‍മാര്‍ക്കും കാമുകന്‍മാര്‍ക്കും സെക്‌സ് നിഷേധിക്കണമെന്ന് തങ്ങള്‍ സ്ത്രീകളോട് ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments