സുരേഷ് ഗോപി പ്രാധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹൂം മൂസ’. സെപ്റ്റംബര്‍ 30-നാണ് ‘മേ ഹൂം മൂസ’ തിയറ്ററുകളില്‍ എത്തുക. ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണന്‍ സാഗര്‍. ജീവിതത്തില്‍ മറക്കാത്ത ഒരുപാട് നിമിഷങ്ങളില്‍ കൂടി കടന്നുപോയി എന്നതാണ് മേ ഹും മൂസ തനിക്ക് സമ്മാനിച്ച സന്തോഷമെന്ന് കണ്ണന്‍ സാഗര്‍ പറയുന്നു.
read also: ബാനറില്‍ സവര്‍ക്കറുടെ ഫോട്ടോ: സുരേഷിനെതിരേ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി കെ. സുധാകരന്‍
കണ്ണന്‍ സാഗറിന്റെ ഫേസ് ബുക്ക് കുറിപ്പ്,
ജീവിതത്തില്‍ മറക്കാത്ത ഒരുപാട് നിമിഷങ്ങളില്‍ കൂടി കടന്നുപോയ ദിനങ്ങള്‍ ആയിരുന്നു ‘മേ ഹും മൂസാ’ എന്ന ജിബു ജേക്കബ് ഫിലിമില്‍ തുടക്കമിട്ടത് മുതല്‍ എനിക്ക് കിട്ടിയ സന്തോഷം. ഞാന്‍ ഓടിഷനില്‍ പങ്കുകൊണ്ടു. പതിനായിരകണക്കിന് അംഗങ്ങള്‍ പങ്കെടുത്തു അതില്‍നിന്നും ആയിരം പേരെ സെലക്‌ട് ചെയ്തു, അതില്‍നിന്നും അഞ്ഞൂറുപേരോളം വീണ്ടും തിരഞ്ഞെടുത്തു. സിനിമയില്‍ ഇവര്‍ക്കൊക്കെ വേഷങ്ങള്‍ നല്‍കി ഗ്രാമത്തിലെയും മറ്റു സ്ഥലങ്ങളിലെയും കഥാപാത്രങ്ങളായി. ഈ എളിയവനും കിട്ടി ആ ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഒരാളായി വേഷം.
താടിയും മുടിയും വളര്‍ത്തിയ മൂസയുടെ കോലം എന്നില്‍ കൂടി മാറിമറിയുന്നു. സുന്ദരനും സുമുഖനുമായ മൂസയുടെ മുഖം കടയില്‍ നിന്നും പുറത്തിറങ്ങുന്ന ഗ്രാമീണര്‍ കാണുന്നു അവര്‍ ആരവം മുഴക്കുന്നു. കെട്ടിയൊരു പിടിത്തം പിടിച്ചു ഞാന്‍, മൂസ എന്നെ ചേര്‍ത്തുനിര്‍ത്തി, ഈ നിമിഷം എന്റെ കഥാപാത്രമല്ല കണ്ണന്‍ സാഗര്‍ എന്ന ഞാന്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ജിബു ജേക്കബ് എന്ന വെള്ളിമൂങ്ങ ചെയ്ത സംവിധായകന്റെ കരിയറില്‍ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ ഭാഗമായതില്‍ അതിരുറ്റ സന്തോഷം. നാട്ടുകാരനായ വിഷ്ണു നമ്ബൂതിരിയുടെ ചായഗ്രഹണം അത്ഭുതപ്പെടുത്തും. മലയാളത്തില്‍ പറഞ്ഞിട്ടില്ലാത്ത കഥയാണ് രൂപേഷ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ‘മേ ഹും മൂസാ’. തോമസ് തിരുവല്ലയും, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ശ്രീ ഡോ. റോയിയും ചേര്‍ന്ന് ഈ ചിത്രം നിര്‍മ്മിക്കുന്നു. ഡയറക്ടര്‍ ജിബു ജേക്കബ് സര്‍ പറഞ്ഞ ഒരു വാക്കുകൂടി എഴുതി ചേര്‍ക്കട്ടെ, ‘ഈ സിനിമ കണ്ടിറങ്ങിയാല്‍ നിങ്ങളുടെ കൂടെ മൂസാക്കായെ വീട്ടില്‍ കൊണ്ടുപോകും’ കാരണം മൂസാ നിങ്ങളുടെ മനസ്സില്‍ നിന്നും മാറില്ല തീര്‍ച്ച.
Post Your Comments