Latest NewsKeralaNews

ഗിരിയും താരയും പൊന്നുപോലെ നോക്കിയ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ

ഇരുപത് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ കെഎസ്ആർടിസി കണ്ടക്ടറുടെയും ഡ്രൈവറുടെയും കഥ ഓർമയില്ലേ? ഹരിപ്പാട് ഡിപ്പോയിൽ ജോലി ചെയ്യുന്ന ഗിരി ഗോപിനാഥനും താര ദമോദരനും പൊന്നുപോലെ കൊണ്ടുനടന്ന ബസിന് നേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പരാക്രമം. കെഎൽ 15 9681 (എൽ 165) എന്ന ഓർഡിനറി ബസിന് നേരെ ഹർത്താൽ അനുകൂലികൾ നടത്തിയ ആക്രമണത്തിൽ ബസിന് കേടുപാട്.

കഴിഞ്ഞ ദിവസത്തെ ഹർത്താലിനിടെ അക്രമികൾ ഈ ബസ് തകർത്തതിന്‍റെ വിഷമത്തിലാണ് ജീവനക്കാരായ ദമ്പതികളും യാത്രക്കാരും.
ഗിരി ഗോപിനാഥ് സ്വന്തം ചെലവിൽ അലങ്കരിച്ച് മ്യൂസിക് സിസ്റ്റം അടക്കമുള്ളവ സ്ഥാപിച്ച് സ്വന്തം വാഹനം പോലെയാണ് പരിചരിക്കുന്നത്. ഡ്യൂട്ടിയുള്ള ദിവസം രാവിലെ എത്തി ബസ് കഴുകി വൃത്തിയാക്കും. മറ്റു കെഎസ്ആർടിസി ബസുകളിൽനിന്ന് വ്യത്യസ്തമായി യാത്രക്കാർക്കായി ഏറെ സൗകര്യങ്ങളും ഈ ബസിൽ സജ്ജീകരിച്ചിരുന്നു.

സിസിടിവി ക്യാമറ അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയ ബസ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഹർത്താൽ ദിവസം ദമ്പതിമാർക്ക് അവധിയായിരുന്നതിനാൽ ഗിരീഷും സന്തോഷും ചേർന്നാണ് ബസ് ഓടിച്ചത്. ഹർത്താൽ അനുകൂലികൾ ബസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കൊന്നും പറ്റിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button