Latest NewsKeralaNews

പത്തനംതിട്ടയില്‍ മധ്യവസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: സി.പി.എം നേതാക്കളുടെ പീഡനം മൂലമെന്ന് ആത്മഹത്യ കുറിപ്പ് 

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മധ്യവസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു മേലേതിലിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ബാബു എഴുതിയത് എന്ന് കരുതുന്ന ഡയറിയിൽ ആത്മഹത്യയ്ക്ക് ഉത്തരവാദി സി.പി.എം നേതാക്കളാണ് എന്ന് ആരോപിക്കുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സി.പി.എം നേതാവും പെരുനാട് പഞ്ചായത്ത്‌ പ്രസിഡൻ്റുമായ പി.എസ് മോഹനൻ, സി.പി.എം ലോക്കൽ സെക്രട്ടറി റോബിൻ എന്നിവർ മാനസികമായി പീഡിപ്പിച്ചെന്നാണ് കുറിപ്പില്‍ ഉള്ളത്.

ഇന്ന് രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്ന നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ബാബു ധരിച്ച ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും കിട്ടിയ കുറിപ്പിൽ തൻ്റെ മരണകാരണം വീടിനകത്തെ ഡയറിയിൽ എഴുതി വച്ചതായി പറഞ്ഞിരുന്നു. തുടർന്ന്, വീടിന് അകത്ത് പോലീസ് നടത്തിയ പരിശോധനയിൽ ഡയറി കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button