KeralaLatest NewsNewsIndia

സമുദായ സംഘർഷങ്ങൾക്കായി പ്രവർത്തിക്കുന്നു: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരള സർക്കാർ ആവശ്യപ്പെട്ടിരുന്നതായി ഫഡ്‌നാവിസ്

നാഗ്‌പുർ: ഇന്ത്യയിൽ അശാന്തി പടർത്താൻ പോപ്പുലർ ഫ്രണ്ടിന് വൻ പദ്ധതികളുണ്ടെന്നും സമുദായ സംഘർഷങ്ങൾക്കായി അവർ പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിന്റെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിന്റെയും പശ്ചാത്തലത്തിലാണ് ഫഡ്‌നാവിസ് ഇക്കാര്യം വ്യക്തമാക്കിയത്. പിഎഫ്ഐക്ക് എതിരെ മതിയായ തെളിവുകളും രേഖകളും ഉണ്ടെന്നാണ് എൻഐഎയുടെയും എടിഎന്റെയും നടപടികൾ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘രാജ്യത്തിനകത്ത് അശാന്തി പടർത്താൻ പോപ്പുലർ ഫ്രണ്ടിന് വൻ പദ്ധതികളുണ്ട്. സമുദായ സംഘർഷങ്ങൾക്കായും അവർ പ്രവർത്തിക്കുന്നു. പിഎഫ്‌ഐ പുതിയ പ്രവർത്തനരീതി സ്വീകരിച്ചതായാണ് അന്വേഷണങ്ങളിൽനിന്നു മനസിലാകുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവിധ ഏജൻസികൾ അന്വേഷണം നടത്തുകയാണ്. അടുത്തിടെ, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരള സർക്കാരും ആവശ്യപ്പെട്ടിരുന്നു,’ ഫഡ്നാവിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button