KeralaLatest NewsNews

പുനര്‍വിവാഹിതനായ ഡോക്ടറില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടി വധു മുങ്ങി, വിവാഹ ചടങ്ങ് നടന്നത് കോഴിക്കോടുള്ള ഹോട്ടലില്‍

കോഴിക്കോട്: പുനര്‍വിവാഹിതനായ ഡോക്ടറില്‍ നിന്നും സ്വര്‍ണ്ണവും പണവും വധുവും സംഘവും തട്ടിയെടുത്തതായി പരാതി. കോഴിക്കോട് നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം കടന്നു കളഞ്ഞത്. പരാതിയില്‍ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also: ‘ഭിന്നിപ്പുണ്ടാക്കാനില്ല’: കേരള സ്റ്റോറി പ്രദ‍ര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ഡോക്ടര്‍ പുനര്‍വിവാഹത്തിന് താല്‍പര്യമുണ്ടെന്ന് കാണിച്ച് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാസര്‍ഗോഡ് സ്വദേശിയായ യുവതി ഉള്‍പ്പെടെ അഞ്ചംഗ സംഘം ഫോണില്‍ ബന്ധപ്പെടുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത ശേഷം വിവാഹ ചടങ്ങുകള്‍ നടത്തി. യുവതിയുടെ ബന്ധുക്കള്‍ എന്ന് പരിചയപ്പെടുത്തിയ ചിലരും ചടങ്ങില്‍ പങ്കെടുത്തു.

നവദമ്പതികള്‍ക്ക് ഒന്നിച്ചു താമസിക്കുവാനായി വാടക വീട് തരപ്പെടുത്തണമെന്ന് പറഞ്ഞു. ഇതിനായി സംഘം 5 ലക്ഷം രൂപ ഡോക്ടറില്‍ നിന്നും കൈവശപ്പെടുത്തുകയായിരുന്നു. കൂടാതെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും അടങ്ങുന്ന ബാഗും സംഘം കൈക്കലാക്കി. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയശേഷം സംഘം കടന്നു കളയുകയായിരുന്നു. ഹോട്ടലിലെ ഉള്‍പ്പെടെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button