
ചെന്നൈ: ഏഴാമത്തെ വിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ. തമിഴ്‌നാട്ടിലെ നാമക്കലിൽ നടന്ന സംഭവത്തിൽ വിവാഹത്തട്ടിപ്പുകാരിയായ മധുര സ്വദേശി സന്ധ്യ(27)യെ മുന്‍ ഭര്‍ത്താവായ പരമത്തിവെലൂര്‍ സ്വദേശി ധനബാലാ(37)ണ് പിടികൂടിയത്. യുവതിക്കൊപ്പം മറ്റ് മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍. ഗൗതം(26) ജയവേല്‍(30) ധനലക്ഷ്മി(45) എന്നിവരെയാണ് സന്ധ്യയ്‌ക്കൊപ്പം പോലീസ് പിടികൂടിയത്.
പിടിയിലായ ധനലക്ഷ്മി വിവാഹ ബ്രോക്കറാണെന്നും മറ്റു രണ്ടുപേര്‍ യുവതിയുടെ ബന്ധുക്കളെന്ന വ്യാജേന തട്ടിപ്പിനെത്തിയതാണെന്നും പോലീസ് പറഞ്ഞു. പിടിയിലായ സന്ധ്യ, ഇതുവരെ ആറ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ബന്ധുക്കളെന്ന വ്യാജേന ആളുകളെ സംഘടിപ്പിച്ചെത്തി യുവാക്കളെ വിവാഹം കഴിക്കുന്ന സന്ധ്യ ദിവസങ്ങള്‍ക്കുള്ളില്‍ വരന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച് കടന്നു കളയുന്നതാണ് പതിവെന്ന് പോലീസ് അറിയിച്ചു.
Post Your Comments