റാഞ്ചി: ദേശീയ ഷൂട്ടിങ് താരത്തെ വിവാഹശേഷം മതം മാറാൻ നിർബന്ധിച്ച സംഭവത്തിൽ മുൻ ഭർത്താവിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ഷൂട്ടിങ് താരമായ താര ഷാദിയോയുടെ മുൻ ഭർത്താവ് റാഖിബുൾ ഹസനെയാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
റഖിബുളിന്റെ അമ്മ കൗസർ റാണിക്ക് 10 വർഷവും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അന്നത്തെ ഹൈക്കോടതി റജിസ്ട്രാർ മുസ്താഖ് അഹമ്മദിനെ 15 വർഷം തടവിനും ശിക്ഷിച്ചു. താര ഷാദിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ച് ആറു വർഷത്തിനു ശേഷമാണ് ശിക്ഷ വിധിക്കുന്നത്.
2014 ജൂണിലായിരുന്നു താരയും റാഖിബുൾ ഹസനും തമ്മിൽ വിവാഹിതരായത്. കല്യാണം കഴിഞ്ഞ രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുതൽ മതം മാറാൻ ഭർത്താവ് സമ്മർദ്ദം ചെലുത്താൻ തുടങ്ങിയെന്നും അന്നത്തെ ഹൈക്കോടതി റജിസ്ട്രാറായ മുസ്താഖ് അഹമ്മദ് ഇതിനു കൂട്ടുനിന്നു എന്നും താര നൽകിയ പരാതിയിൽ പറയുന്നു.
ലോകകപ്പ് മത്സരം: ഇന്ത്യ സെമി ഫൈനൽ വരെ എത്തു, കാരണങ്ങൾ നിരത്തി പണ്ഡിറ്റിന്റെ പ്രവചനം
യഥാര്‍ത്ഥ പേരും മതവും മറച്ചുവച്ചാണ് റാഖിബുള്‍ തന്നെ വിവാഹം കഴിച്ചതെന്നും വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവിന്റെ യഥാര്‍ത്ഥ പേര് റാഖിബുള്‍ ഹസന്‍ ഖാന്‍ എന്നാണെന്ന് തിരിച്ചറിഞ്ഞതെന്നും താര പരാതിയിൽ പറയുന്നു. 2015ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. 2018 ജൂണിൽ റാഞ്ചിയിലെ കുടുംബ കോടതി താര ഷാദിയോയ്ക്ക് വിവാഹമോചനം അനുവദിച്ചിരുന്നു.
Post Your Comments