ThiruvananthapuramNattuvarthaLatest NewsKeralaNews

‘ആസൂത്രിത ആക്രമണം, ആരും രക്ഷപ്പെടില്ല’: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനെതിരെ മുഖ്യമന്തി

തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നടത്തിയത് കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആസൂത്രിത ആക്രമണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമികളില്‍ കുറച്ചുപേരെ പിടികൂടിയെന്നും ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘അക്രമ സംഭവങ്ങളില്‍ പൊലീസ് ഫലപ്രദമായി ഇടപെട്ടു. പൊലീസ് സേനയുടെ കൃത്യമായ ഇടപെടലിലൂടെയാണ് ചില സംഭവങ്ങളുണ്ടായപ്പോള്‍, അത് കലാപന്തരീക്ഷമായി മാറാതെ തടയാന്‍ സാധിച്ചത്. മുഖം നോക്കാതെ വര്‍ഗീയ ശക്തികള്‍ക്ക് എതിരെ ഫലപ്രദമായ നടപടിയുണ്ടായി. ഇനിയും അതേ രീതിയില്‍ തുടരണം,’ മുഖ്യമന്ത്രി വ്യക്തമാക്കി.

‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു: 97.5 ശതമാനം വിജയം

കേരളത്തിലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരുണ്ടെന്നും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍കൊണ്ട് വര്‍ഗീയ ശക്തികളുമായി സമരസപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ നേരിടേണ്ടതുണ്ടെന്നും കേരള സീനിയര്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button