MollywoodLatest NewsCinemaNewsEntertainmentMovie Gossips

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു

കൊച്ചി: മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങള്‍ മാറ്റിമറിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയുടെ ആമേന്‍, അങ്കമാലി ഡയറീസ്, ഈമയു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങള്‍ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ശേഷം, ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലുമായി കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചര്‍ച്ചയിലാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വിറ്ററിൽ വ്യക്തമാക്കി.

എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കെ.സുധാകരന്‍

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം 2023 ജനുവരിയില്‍ മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുമെന്നാണ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.

മമ്മൂട്ടി നായകനായ ‘നന്‍ പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button