KannurLatest NewsKeralaNattuvarthaNews

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട : ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കോടിയുടെ എംഡിഎംഎ പിടികൂടി

ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കോടിയുടെ എംഡിഎംഎ പിടികൂടി. ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

സംഭവത്തില്‍ പ്രതി ഓടി രക്ഷപ്പെട്ടു. രണ്ട് കോടി വില വരുന്ന 677 ഗ്രാം എംഡിഎംഎയാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടിയത്.

Read Also : ബീഹാർ മോഡൽ പുതിയ കൂട്ടുകെട്ട് ഉണ്ടാക്കിയാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാം: എം.വി. ഗോവിന്ദൻ

അതേസമയം, വയനാട്ടില്‍ യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പനമരം ചങ്ങാടക്കടവിലാണ് സംഭവം. ഇവരില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍ (30), പച്ചിലക്കാട് കായക്കല്‍ ഷനുബ് (21), പച്ചിലക്കാട് കായക്കല്‍ തസ്ലീന(35) എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തു.

സംഘം സഞ്ചരിച്ച കാറില്‍ നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പനമരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘമാണിവരെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button