
കോഴിക്കോട്: താമരശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
Read Also : കോട്ടയം മെഡിക്കല്‍ കോളജിന് സമീപം തെരുവുനായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി
കുട്ടിയെ വ്യാഴാഴ്ച ഉച്ചമുതലാണ് കാണാതായത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിനു സമീപത്തെ പുഴയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments