വണ്ടൂർ: സ്കൂട്ടറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മഞ്ചേരി പുല്ലൂർ സ്വദേശി സൽമാനുൽ ഫാരിസ് (36) ആണ് എക്സൈസ് പിടിയിലായത്.
തിരുവാലി ചെള്ളിത്തോടിന് സമീപം വെച്ചാണ് ഇയാൾ പിടിയിലായത്. മൂന്ന് പൊതികളിലായി ബൈക്കിന്റെ മൂന്ന് ഭാഗങ്ങളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മാസങ്ങളായി ഇയാളെ എക്സൈസ് നിരീക്ഷിച്ചുവരുകയായിരുന്നു. കഞ്ചാവ് മൊത്ത വിൽപ്പനക്കാരനാണ് പിടിയിലായ സൽമാനുൽ ഫാരിസ്. ഇയാൾ മുൻപും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്.
Read Also : കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവം: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജു മോൻ, പ്രിവന്റീവ് ഓഫീസർമാരായ പി. അശോക്, റെജി തോമസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സഫീറലി, വി. മുഹമ്മദ് അഫ്സൽ, വി. ലിജിൻ, എൻ. മുഹമ്മദ് ഷരീഫ്, കെ. ആബിദ്, എം. സുനിൽ കുമാർ, ടി. സുനീർ, പി. സബീറലി, എ.കെ. നിമിഷ, പി. സജിത, ലിൻസി വർഗീസ്, ഡ്രൈവർ സവാദ് നാലകത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments