Latest NewsKeralaNews

പൊതുജനാരോഗ്യ ബിൽ: നിയമസഭ സെലക്ട് കമ്മിറ്റി യോഗം സെപ്റ്റംബർ 30ന് എറണാകുളത്ത്

തിരുവനന്തപുരം: 2021ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച നിയമസഭ സെലക്ട് കമ്മിറ്റി സെപ്റ്റംബർ 29 രാവിലെ 10.30 ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം സെപ്തംബർ 30 രാവിലെ 10.30ന് നടക്കും. ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും പ്രസ്തുത ബില്ലിലെ വ്യവസ്ഥകളിൻമേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമിതി സ്വീകരിക്കും.

Read Also: അഭിമുഖത്തിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അസഭ്യവര്‍ഷം, ഭീഷണി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

2021 ലെ കേരള പൊതുജനാരോഗ്യ ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റിൽ (www.niyamasabha.org-Home page) ലഭിക്കും. ബില്ലിലെ വ്യവസ്ഥകളിൻമേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താൽപര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമുലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. കൂടാതെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമുലമോ ഇ-മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയക്കുകയും ചെയ്യാം. ഇ-മെയിൽ: legislation@niyamasabha.nic.in.

Read Also: ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ടു പഠിക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇമ്രാൻ ഖാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button