ഇസ്ലാമബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. പാകിസ്ഥാൻ മുസ്ലീം ലീഗ് നേതാവ് നവാസ് ഷെരീഫുമായി നരേന്ദ്ര മോദിയെ താരതമ്യം ചെയ്താണ് ഇമ്രാൻ ഖാന്റെ പ്രശംസ. പാകിസ്ഥാനിലെ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.
നവാസ് ഷെരീഫിന് പാകിസ്ഥാന് പുറത്ത് കോടികളുടെ സ്വത്തുക്കളുണ്ടെന്നും എന്നാൽ, ഇക്കാര്യത്തിൽ അയൽ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഇദ്ദേഹം കണ്ടു പഠിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നവാസ് ഒഴികെ ലോകത്തിലെ ഒരു നേതാവിനും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളില്ലെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവതിയ്ക്ക് നേരെ ആക്രമണം : യുവാക്കള്‍ അറസ്റ്റിൽ
‘ഒരു രാജ്യത്തിന് നിയമവാഴ്ച ഇല്ലെങ്കിൽ, അതിന് നിക്ഷേപം ലഭിക്കുന്നില്ല. നിയമവാഴ്ച ഇല്ലാത്തപ്പോഴാണ് അഴിമതി നടക്കുന്നത്. ഒരു ബില്യൺ മൂല്യമുള്ള ഏതെങ്കിലും നേതാവിനെക്കുറിച്ച് എന്നോട് പറയൂ. നവാസിന് വിദേശത്ത് എത്ര ആസ്തികളും സ്വത്തുക്കളും ഉണ്ടെന്ന് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഏതെങ്കിലും ഒരു രാജ്യത്തെ പ്രധാനമന്ത്രിക്കോ അല്ലെങ്കിൽ നേതാവിനോ രാജ്യത്തിന് പുറത്ത് കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള സ്വത്തുക്കളുണ്ടോ? ഉണ്ടെങ്കിൽ പറയൂ’ ഇമ്രാൻ ഖാൻ വ്യക്തമാക്കി.
നേരത്തെ, അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഏപ്രിലിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഇമ്രാൻ ഖാൻ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും പാശ്ചാത്യരാജ്യങ്ങളുടെ സമ്മർദ്ദത്തിനിടയിൽ റഷ്യയിൽ നിന്ന് വിലക്കുറവിൽ എണ്ണ വാങ്ങിയതിനേയും പ്രശംസിച്ചിരുന്നു.
Post Your Comments