KeralaLatest NewsNews

‘മതതീവ്രവാദികളോട് ഒരു വിട്ടുവീഴ്ചയും ഇല്ല, അക്രമണം അഴിച്ച് വിടുന്നു’: പോസ്റ്റ് മുക്കില്ലെന്ന് സി.പി.ഐ.എം സൈബർ കമ്മ്യൂൺ

കൊച്ചി: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹർത്താലിൽ പരക്കെ ആക്രമണം. സംസ്ഥാനത്ത് നിരവധി ഇടങ്ങളിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. ഇതിനിടെ, ഹർത്താൽ അനുകൂലികൾ 50 ലധികം കെ.എസ്.ആർ.ടി.സി ബസുകൾ ആണ് തല്ലിത്തകർത്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഹർത്താലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സോഷ്യൽ മീഡിയ പേജുകൾ രംഗത്തെത്തി. ഇതിൽ CPIM Cyber Commune എന്ന പേജിന്റെ പോസ്റ്റുകൾ വൈറലാകുന്നു.

‘തീവ്രവാദികളുടെ ഹർത്താൽ ആഘോഷം!’ എന്ന പേരിൽ ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്ത കെ.എസ്.ആർ.ടി.സിയുടെ ചിത്രങ്ങളാണ് CPIM Cyber Commune ആദ്യം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. പിന്നാലെ, പോസ്റ്റിന് നേരെ സൈബർ ആക്രമണമുണ്ടായി. പരിഹാസവും വിമർശനവും ഉയർന്നതോടെ, വിശദീകരണവുമായി പേജ് രംഗത്തെത്തി. ‘മത തീവ്രവാദികളോട് ഒരു വിട്ടു വീഴ്ചയും ഇല്ല. സുഡാപ്പി ആയാലും സംഘി ആയാലും. ഒരു പോസ്റ്റും മുക്കാൻ പോകുന്നതും ഇല്ല. പേജിൽ കിടന്ന് കരയുന്ന സുഡാപ്പികളോട് തന്നെ ആണ്’, എന്നായിരുന്നു വിശദീകരണ കുറിപ്പ്.

CPIM Cyber Commune പേജിൽ വന്ന മറ്റൊരു പോസ്റ്റ്:

പ്രൈവറ്റ് ബസുകൾ ഒക്കെ സേഫാണ്. കാരണം അവർക്ക് പൊതുജനത്തോട് പ്രതിബദ്ധത ഇല്ലാത്തത് കൊണ്ട് ജനത്തിൻ്റെ യാത്രാ ദുരിതം ഒന്നും കണക്കിൽ എടുക്കേണ്ട .തീവ്രവാദികൾ തകർത്ത KSRTC ബസുകൾ .
ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചാൽ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് നഷ്ടം ഈടാക്കുമെന്ന് പോലീസ്. രാവിലെ തന്നെ പല സ്ഥലത്തും കല്ലേറ് തുടങ്ങി KSRTC ബസിന്റെ ചില്ലു തകർത്തു.
ഏഴ് ദിവസത്തേ നോട്ടീസ് കൊടുത്തതിന് ശേഷമേ കേരളത്തിൽ ഹർത്താൽ നടത്താൻ പറ്റൂ.
അത് സുഡാപ്പി തീവ്രവാദികൾ കൊടുത്തില്ലാന്ന് മാത്രമല്ല നാടു മുഴുവൻ അക്രമണം അഴിച്ച് വിടുകയാണ് പോപ്പുലർ ഫ്രണ്ടുകാർ. വാഹനങ്ങൾ ആക്രമിക്കുന്നു പോലീസുകാരെ ആക്രമിക്കുന്നു ജനജീവിതം സ്തംഭിപ്പിക്കുന്നു.
ഇന്ത്യയിൽ മറ്റൊരു സ്ഥലത്തും പോപ്പുലർഫ്രണ്ടുകാർ ഹർത്താൽ നടത്തുന്നില്ലാന്നും പ്രത്യേകം ശ്രദ്ധിക്കണം. ഇനിയിപ്പം ജാമ്യം കിട്ടണമെങ്കിൽ ഇന്ന് തകർത്തതിന്റെ ഒക്കെ തുല്യമായ തുക കെട്ടി വയ്ക്കണം.
അതിന്റെ പേരിൽ മുസ്ലിംവേട്ടായെന്ന് പറഞ്ഞ് ചിലപ്പോൾ 7 മുന്നേ നോട്ടീസ് നൽകി ഉള്ള ഹർത്താലും പുറകെ വരാം..
ഉച്ച കഴിയുമ്പോഴേക്കും പിണറായിയെ സംഘിയാക്കും പിന്നെ പിണറായീ തേരേ നാം മോങ്ങൽ തുടങ്ങും തീവ്രവാദികൾ..‼️

shortlink

Related Articles

Post Your Comments

Related Articles


Back to top button