ബെംഗളുരു: ആറ് ലക്ഷത്തോളം രൂപ വില വരുന്ന ലഹരിവസ്തുക്കളുമായി ടെലിവിഷന്‍ താരം പിടിയിൽ. ടെലിവിഷന്‍ താരം ഷിയാസ് ഉള്‍പ്പടെ മൂന്നു മലയാളികളെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ഷിയാസിനെ കൂടാതെ മുഹമ്മദ് ഷാഹിദ്, മംഗള്‍തൊടി ജിതിന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്ന് 191 ഗ്രാം എംഡിഎംഎയും 2.80 കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
read also: കെയ്ലക്‌സ് കോർപ്പറേഷന്റെ ഓഹരികൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്, ഇടപാട് മൂല്യം അറിയാം
കര്‍ണാടകയിലെ ഒരു പ്രമുഖ കോളജ് വിദ്യാര്‍ഥികള്‍ക്ക് സംഘം മയക്കുമരുന്ന് വില്‍പ്പന നടത്തിയതായി പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ എന്‍ഐഎഫ്ടി കോളജിന് സമീപത്തുവച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്.
Post Your Comments