തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിർത്തിവയ്ക്കില്ലെന്നും പോലീസ് സഹായത്തോടെ പരമാവധി സർവീസുകൾ നടത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു.
ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ആക്രമണം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സിയുടെ 30ലേറെ ബസുകൾക്ക് നേരെ കല്ലേറുണ്ടായെന്നാണ് പ്രാഥമിക കണക്ക്. പലയിടത്തും ബസ് ഡ്രൈവർമാർക്കും യാത്രകാർക്കും പരിക്കേറ്റിട്ടുണ്ട്. പല ഡിപ്പോകളിൽ നിന്നും പുറപ്പെടുന്ന ബസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്.
Post Your Comments