ErnakulamKeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

‘ഇങ്ങനെ പോയാല്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും’: തുറന്നു പറഞ്ഞ് ദുല്‍ഖര്‍

കൊച്ചി: മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരി, തന്റേതായ മികച്ച പ്രകടനം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ തെന്നിന്ത്യയിലൊട്ടാകെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡില്‍ ഉള്‍പ്പെടെ ദുല്‍ഖര്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചുള്ള ഒരു ചിത്രത്തിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ ഇതാ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വാപ്പയ്ക്ക് ഒപ്പമുള്ള ഒരു സിനിമ വിദൂരമായ സ്വപ്‌നമല്ലെന്ന് ദുല്‍ഖര്‍ പറയുന്നു.

അഭിമുഖത്തിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അസഭ്യവര്‍ഷം, ഭീഷണി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

നിലവിൽ താന്‍ മസ്‌കാരയൊക്കെ ഇട്ട് താടിയൊക്കെ കറുപ്പിക്കാന്‍ തുടങ്ങിയെന്നും ഇങ്ങനെ പോയാല്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

‘ഞാന്‍ വയസനായിക്കൊണ്ടിരിക്കുമ്പോള്‍ വാപ്പയുടെ കാര്യം അങ്ങനെയല്ല. ആള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. വാപ്പയുടെ ഫാന്‍ എന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. അത് നടക്കണമെങ്കില്‍ അദ്ദേഹം കൂടി വിചാരിക്കണം. അന്തിമ തീരുമാനം വാപ്പയുടേതായിരിക്കും,’ ദുല്‍ഖര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button