News

ജാഗ്രത വേണം: കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ഡൽഹി: വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. കാനഡയിലുള്ള ഇന്ത്യക്കാര്‍ അവിടെയുളള ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ വെബ്സൈറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വിദ്വേഷ കുറ്റകൃത്യങ്ങള്‍, വിഭാഗീയ അക്രമങ്ങള്‍ എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും കൂടാതെ യാത്ര / വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് പോകുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഇവര്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലോ അവരുടെ വെബ്സൈറ്റുകളിലൂടെയോ http://madad.gov.inവഴിയോ രജിസ്റ്റര്‍ ചെയ്യണം.

ലൈസൻസ് ഉള്ള പാട്ടുകൾ ഇനി വീഡിയോയ്ക്ക് ഉപയോഗിക്കാം, പുതിയ അപ്ഡേറ്റുമായി യൂട്യൂബ്

സെപ്റ്റംബർ ആദ്യം, ‘കനേഡിയന്‍ ഖാലിസ്ഥാനി തീവ്രവാദികള്‍’ ഒരു ഹിന്ദു ക്ഷേത്രത്തില്‍ ചുവരെഴുത്തുകള്‍ നിറച്ച് വികൃതമാക്കിയിരുന്നു. സംഭവത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ശക്തമായി അപലപിക്കുകയും വിഷയം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന് കനേഡിയന്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button