ന്യൂയോര്‍ക്ക്: ലോക നേതാക്കള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകാര്യം. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന യുഎന്‍ സമിതി രൂപവത്കരിക്കണമെന്ന ആവശ്യവുമായി മെക്‌സിക്കോ രംഗത്ത് എത്തി.
Read Also: ഇനി ഇടപാടുകൾ അതിവേഗം നടത്താം, യുപിഐ ലൈറ്റ് സേവനം പ്രാബല്യത്തിൽ
സമാധാന ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെയുള്ള ഒരു കമ്മറ്റി രൂപീകരിക്കാനാണ് മെക്‌സിക്കോ ഐക്യരാഷ്ട്ര സഭയോട് നിര്‍ദ്ദേശിച്ചത്.
ഇന്നലെ ന്യൂയോര്‍ക്കില്‍ യുക്രെയ്നുമായി ബന്ധപ്പെട്ട യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ മെക്‌സിക്കോയുടെ വിദേശകാര്യ മന്ത്രി മാര്‍സെലോ ലൂയിസ് എബ്രാര്‍ഡ് കാസൗബോണാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
യുദ്ധം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയവയാണ് സമിതി ലക്ഷ്യമാക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭയില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളും ഈ സമിതിയെ പിന്തുണയ്ക്കണമെന്ന് മെക്‌സിക്കോ ആവശ്യപ്പെട്ടു.
Post Your Comments