
കൊല്ലം: അയല്‍വാസിയായ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച ഒരാള്‍ അറസ്റ്റില്‍. ആലഞ്ചേരി പുളിഞ്ചിമുക്ക് ബിജിന്‍ ഭവനില്‍ ബിബിന്‍ വിജയ് എന്ന 20-കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ധരിക്കാന്‍ വസ്ത്രമില്ല, വീട്ടിലെത്തിയത് നഗ്നയായി
ആക്രമണത്തില്‍ പരിക്കേറ്റ ആലഞ്ചേരി പുളിഞ്ചിമുക്ക് പ്രജീഷ് ഭവനില്‍ രതീഷ് (38) പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ബിബിന്‍ വിജയ് മദ്യലഹരിയില്‍ റോഡില്‍ നിന്ന് അസഭ്യം വിളിക്കുന്നത് രതീഷ് വീടിന് വെളിയില്‍ വന്ന് നോക്കിയതില്‍ പ്രകോപിതനായാണ് പ്രതി വീട്ടില്‍ കയറി ആക്രമിച്ചത്. പിടിയിലായ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മയക്കുമരുന്ന് കേസിലും നിരവധി അടിപിടി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍, സുബിന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments