KasargodLatest NewsKeralaNattuvarthaNews

10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി കാഞ്ഞങ്ങാട് ഒരാൾ പിടിയിൽ

കിനാനൂർ കൂവാറ്റി സ്വദേശി വി. രഞ്ജിത്ത് (38) ആണ് പിടിയിലായത്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ട്രെയിൻ മാർഗം കടത്തിയ 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ. കിനാനൂർ കൂവാറ്റി സ്വദേശി വി. രഞ്ജിത്ത് (38) ആണ് പിടിയിലായത്. 196 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കാസർഗോഡ് എക്സൈസ് സ്പെഷൽ സ്ക്വാഡാണ് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജി. വിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇടക്കിടെ ബംഗളൂരുവിലേക്ക് പോകുന്ന പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്ന് ബംഗളൂരുവിൽ നിന്ന് കടത്തികൊണ്ട് വന്നതായാണ് വിവരം. ‌‌

Read Also : അഭിമുഖത്തിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അസഭ്യവര്‍ഷം, ഭീഷണി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

മംഗളൂരുവിൽ ബസിറങ്ങി തിരുവനന്തപുരം എക്സ്പ്രസിൽ കയറി കാഞ്ഞങ്ങാട് ഇറങ്ങിയ ഉടൻ പ്രതിയെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button