കോട്ടയം: വീട്ടില്‍ ബിരിയാണി ചെമ്പും നിക്ഷേപവുമില്ലെന്നും ആകെയുള്ളത് കാര്ന്നോമ്മാര് തന്ന പഴയ ചെമ്പാണെന്നും ക്രൈംബ്രാഞ്ചിനെ പരിഹസിച്ച് പി.സി ജോര്‍ജ് എംഎല്‍എ.
വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് കൊണ്ടുപോയ ഷോണ്‍ ജോര്‍ജിന്റെ മകള്‍ അമ്മുക്കുട്ടിയുടെ ഫോണ്‍ തിരിച്ചുതരണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.
Read Also:ചർച്ചയായി ‘മോദിയുടെ മകള്‍’: ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘മോദി ജി കീ ബേട്ടി’ ഹാഷ്ടാഗ്
‘അമ്മുക്കുട്ടി ടോം ആന്‍ഡ് ജെറി കാണാന്‍ ഇപ്പോള്‍ എന്റെ ഫോണാണ് ഉപയോഗിക്കുന്നത്. കുഞ്ഞിന്റെ ഫോണ്‍ മടക്കിത്തന്നാല്‍ നന്നായിരുന്നു. കുറച്ചെങ്കിലും ദയയുണ്ടെങ്കില്‍ അമ്മുക്കുട്ടിയുടെ ഫോണ്‍ മടക്കിത്തരണേ പിണറായി,’പി.സി ജോര്‍ജ് കോട്ടയത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു പി.സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. കുട്ടിയുടെ ഫോണടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയിരുന്നു.
Post Your Comments