തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരിനിടെ സര്‍ക്കാര്‍ അനുനയ നീക്കത്തിലേക്കെന്ന് സൂചന. മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കാണും. രാജ്ഭവനിലാണ് കൂടിക്കാഴ്ച നടക്കുക. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിക്ക് ക്ഷണിക്കാനാണെന്നാണ് വിശദീകരണം.
Read Also: ‘തല്ലിയത് മുട്ടിനു താഴെ’: പെൺകുട്ടികൾ വഴിപിഴയ്ക്കാതിരിക്കാനുള്ള കരുതലെന്ന് പ്രതി
അതിനിടെ നിയമസഭ പാസാക്കിയ വിവാദമായത് ഒഴികെയുള്ള അഞ്ചുബില്ലുകള്‍ കൂടി ഗവര്‍ണര്‍ ഒപ്പിട്ടു. വകുപ്പു സെക്രട്ടറിമാര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബില്ലുകളില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായത്. ലോയായുക്ത, സര്‍വകലാശാല ബില്ലുകളില്‍ അനിശ്ചിതത്വം തുടരുകയാണ്.
ഡല്‍ഹിയിലേക്ക് തിരിക്കുന്ന ഗവര്‍ണര്‍ രണ്ടാഴ്ചക്കു ശേഷമേ മടങ്ങിവരൂ. ഡല്‍ഹിയിലേക്ക് പോകും മുന്‍പ് മറ്റു ബില്ലുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. വിവാദ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന് നാളെ ചേരുന്ന മന്ത്രിസഭാ യോഗം വീണ്ടും ഗവര്‍ണറോട് ആവശ്യപ്പെട്ടേക്കും.
Post Your Comments