തിരുവനന്തപുരം: ലോട്ടറി സംവിധാനത്തിലൂടെ അധ്വാനം അല്ല, ഭാഗ്യം ആണ് എല്ലാം എന്ന തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന സർക്കാർ എന്ന് സാമ്പത്തികകാര്യ വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റി അംഗവുമായ ഡോ. ജോസ് സെബാസ്റ്റ്യൻ.
കേരള സമൂഹത്തിന് ദീർഘ കാലടിസ്ഥാനത്തിൽ ദോഷം ചെയ്യുന്ന ലോട്ടറി പരിപാടി ഒരു സർക്കാർ ചെയ്തുകൂടാത്തതാണെന്നും ഡോ. ജോസ് സെബാസ്റ്റ്യൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഇന്ത്യയിലെ ലോട്ടറി വില്പനയുടെ 90 ശതമാനവും കേരളത്തിൽ ആണെന്നും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോട്ടറി നിരോധിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. ജോസ് സെബാസ്റ്റ്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഭരണഘടനാ പദവിയിലിരുന്ന് ആർഎസ്എസ് ബന്ധത്തെ കുറിച്ച് ഗവർണർ ഊറ്റംകൊള്ളുന്നു: വിമർശനവുമായി മുഖ്യമന്ത്രി
‘ഇപ്രാവശ്യത്തെ ഓണം ബമ്പർ 25 കോടി രൂപയാണ്. ടിക്കറ്റ് വില 500 രൂപ. ആരെയും പ്രലോഭിപ്പിക്കുന്ന ഓഫർ. അധ്വാനം അല്ല, ഭാഗ്യം ആണ് എല്ലാം എന്ന തെറ്റായ സന്ദേശം ഇത്ര ശക്തമായി സമൂഹത്തിന് കൊടുക്കുന്നത് വൈരുദ്ധ്യാൽമക ഭൗതികവാദത്തിൽ അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന സർക്കാർ. മദ്യം കഴിഞ്ഞാൽ മലയാളികളുടെ അടുത്ത ലഹരി ആണ് ലോട്ടറി. ലോട്ടറി വില്പന 10,000 കോടി റെക്കോർഡ് ലേക്ക് എത്തിക്കുകയാണ് ലോട്ടറി ഡിപ്പാർട്മെന്റ് ന്റെ ലക്ഷ്യം എന്ന് അതിന്റെ ഒരു ഉദ്യോഗസ്ഥൻ അടുത്ത കാലത്ത് പറഞ്ഞു. കോവിഡ് കഴിഞ്ഞ ശേഷം കേരളത്തിൽ ഏറ്റവും വിജയിക്കുന്ന വ്യവസായം ലോട്ടറി ആണ്. പല കട ഉടമകളും പൂട്ടി ലോട്ടറി ബിസിനസ് ലേക്ക് നടക്കുന്നുണ്ട്. ഓരോ ജില്ലയിലും 100 ഉം 150 ഉം പേർ ലോട്ടറി വില്പന ഏജൻസികൾ എടുക്കുന്നു എന്ന് ഡിപ്പാർട്മെന്റ് അടുത്തകാലത്തു അറിയിച്ചു.
കേരള സമൂഹത്തിന് ദീർഘാകാലടിസ്ഥാനത്തിൽ ദോഷം ചെയ്യുന്ന ലോട്ടറി പരിപാടി ഒരു സർക്കാർ ചെയ്തുകൂടാത്തത് ആണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോട്ടറി നിരോധിച്ചു. ഇന്ത്യയിലെ ലോട്ടറി വില്പനയുടെ 90% കേരളത്തിൽ ആണ്. മദ്യത്തിന്റെയും ലോട്ടറിയുടെയും വില്പനയുടെ ജില്ല തിരിച്ചുള്ള കണക്ക് എടുത്തു ഞാൻ പഠിച്ചിട്ടുണ്ട്. ” കേരള ധനകാര്യം : ജനപക്ഷത്തുനിന്ന് ഒരു പുനർവായന ” എന്ന എന്റെ പുസ്തകത്തിൽ ഈ കണക്കുകൾ ഉപയോഗിച്ചുള്ള പഠനഫലങ്ങൾ കൊടുത്തിട്ടുണ്ട്. മദ്യത്തിനും ലോട്ടറിക്കും അടിപ്പെടുന്നവരിൽ മുസ്ലിങ്ങൾ അധികം ഇല്ല. അവർക്കു അത് ഹറാം ആണ്. ക്രിസ്ത്യാനികൾ പൊതുവെ സാമ്പത്തികമായി മെച്ചം ആണ്. അവരിലെ കുടിയും ലോട്ടറി എടുപ്പും മിതമാകാൻ ആണ് സാധ്യത.
ഭരണഘടനാ പദവിയിലിരുന്ന് ആർഎസ്എസ് ബന്ധത്തെ കുറിച്ച് ഗവർണർ ഊറ്റംകൊള്ളുന്നു: വിമർശനവുമായി മുഖ്യമന്ത്രി
ഇത് രണ്ടിനും അടിമ ആകുന്നവർ പാവപ്പെട്ട ഹിന്ദുക്കൾ ആണ് എന്നതിന് എനിക്ക് തെളിവ് ഉണ്ട്. കേരളത്തിൽ അതിവേഗം ദരിദ്രർ ആയിക്കൊണ്ടിരിക്കുന്നത് കൂടുതലും ഹിന്ദുക്കൾ ആണ്. ആൽമഹത്യ, കുറ്റ കൃത്യങ്ങൾ എന്നിവയും അവരിൽ കൂടി വരുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഇതിന് ഒരു പ്രധാന കാരണം മദ്യവും ലോട്ടറിയും വഴിയുള്ള സർക്കാരിന്റെ ഊറ്റൽ ആണ്. സർക്കാരിന് മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാതെ അല്ല. എത്രയോ ഉണ്ട്? പക്ഷെ മധ്യ വർഗത്തെയും സമ്പന്നരെയും പിണക്കേണ്ടിവരും. അതിനേക്കാൾ എളുപ്പം നനഞ്ഞിടം കുഴിക്കുക അല്ലേ?”
Post Your Comments