ഡയറക്ട് സെല്ലിംഗ് രംഗത്ത് മികച്ച നേട്ടം കൊയ്ത് കേരളം. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച പ്രതികൂല ഘടകങ്ങളെ അതിജീവിച്ചാണ് മുന്നേറ്റം കൈവരിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം, ഡയറക്ട് സെല്ലിംഗിൽ 2020- 21 സാമ്പത്തിക വർഷം 9.94 ശതമാനം വളർച്ച നിരക്കാണ് രേഖപ്പെടുത്തിയത്. ഇതോടെ, 471 കോടി രൂപയുടെ ആകെ ബിസിനസാണ് ഈ രംഗത്ത് നടന്നിട്ടുള്ളത്.
ദേശീയ വിൽപ്പനയുടെ 2.6 ശതമാനം ഡയറക്ട് സെല്ലിംഗ് കേരളത്തിൽ നടക്കുന്നുണ്ട്. ഇന്ത്യൻ ഡയറക്ട് സെല്ലിംഗ് അസോസിയേഷൻ പുറത്തിറക്കിയ വാർഷിക സർവ്വേ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, 2020- 21 സാമ്പത്തിക വർഷം ദേശീയ തലത്തിൽ തമിഴ്നാടിനെ പിന്തളളിയാണ് കേരളം മുന്നേറിയിരിക്കുന്നത്. തമിഴ്നാട്ടിൽ 463 കോടി രൂപയുടെ വിൽപ്പന മാത്രമാണ് നടന്നിട്ടുള്ളത്.
ഐപിഎസ്ഒഎസ് സ്ട്രാറ്റജി നടത്തിയ മൂന്ന് സർവേകളിൽ 2019-20 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 428 കോടി രൂപയിൽ നിന്നും 43 കോടി രൂപയുടെ വർദ്ധനവാണ് 2020- 21 സാമ്പത്തിക വർഷം ഉണ്ടായിട്ടുള്ളത്.
Post Your Comments