Latest NewsNewsLife StyleHealth & Fitness

സ്മാര്‍ട്ട് ഫോണിനെ പിരിഞ്ഞിരിക്കാന്‍ പറ്റാത്ത അവസ്ഥയ്ക്ക് പിന്നിൽ

സ്മാര്‍ട്ട് ഫോണാണ് ഇപ്പോള്‍ ആളുകളുടെ ലോകം. ജോലി കഴിഞ്ഞാല്‍ പിന്നെയുള്ള മണിക്കൂറുകള്‍ സ്മാര്‍ട്ട് ഫോണില്‍ ഒതുങ്ങുന്നവരാണ് മിക്കവരും. എനിക്ക് ഫോണില്ലാതെ പറ്റില്ല. എനിക്ക് മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്ന പരാതി പതിവായി പലരും പറയാനും തുടങ്ങിക്കഴിഞ്ഞു. എന്താണിതിന് കാരണം. ഇതിന് പിന്നില്‍ എന്താണെന്ന് വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കണം.

Read Also : പെണ്ണേ നീ തീയെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രമുഖ സ്ത്രീപക്ഷവാദികളും സാംസ്കാരിക നായകരും ഇന്നെവിടെ ? അഞ്ജു പാർവതി പ്രഭീഷ്

ഫോണിനെ പിരിഞ്ഞിരിക്കാന്‍ പറ്റാത്ത അവസ്ഥയെ നോ മൊബൈല്‍ ഫോബിയ അഥവാ നോമോഫോബിയ എന്നാണ് പറയുന്നത്. ഫോണിനെ ചുരുങ്ങിയ സമയത്തേക്കെങ്കിലും പിരിഞ്ഞിരിക്കാന്‍ കഴിയാത്ത അവസ്ഥയാണിത്. ഇങ്ങനെയുള്ളവര്‍ക്ക് ഫോണിനെ പിരിഞ്ഞിരിക്കുന്ന സമയം വളരെ ഉത്കണ്ഠയായിരിക്കും. കുട്ടികളില്‍ ഇത് വളരെ സ്വാഭാവികമായി കാണുന്ന ഒന്നാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തില്‍ നാല്‍പത് ശതമാനത്തോളം വിദ്യാര്‍ത്ഥികളെയാണ് നോമോഫോബിയ ബാധിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ നടത്തിയ സര്‍വേയില്‍ 1000 പേരില്‍ 66 ശതമാനം പേര്‍ക്കും നോമോഫോബിയ ഉണ്ടെന്നാണ് തെളിഞ്ഞത്.

മനുഷ്യന്റെ ചിന്തകളെ നെഗറ്റീവായി മാറ്റാന്‍ കഴിയുന്നതാണ് സ്മാര്‍ട്ട് ഫോണുകള്‍. ഇപ്പോള്‍ തന്നെ നല്ലൊരു സമയവും സ്മാര്‍ട്ട് ഫോണില്‍ ചെലവഴിക്കുന്നവരുടെ ഭാവി ജീവിതം ആശങ്കാജനകമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍ തന്നെ ശീലിച്ച് തുടങ്ങിയാല്‍ ഭാവിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. സമൂഹ മാധ്യമങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക സമയം കണ്ടെത്തുക. അതില്‍ കൂടുന്നില്ലെന്നും ഉറപ്പ് വരുത്തുക. ആവശ്യമില്ലാത്ത ആപ്പുകള്‍ക്ക് സമയം കളയാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button