
കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി. ശൂരനാട് സൗത്ത് അജിഭവനിൽ അജികുമാർ-ശാലിനി ദമ്പതികളുടെ മകൾ അഭിരാമി (18) ആണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചാണ് നോട്ടീസ് പതിച്ചത്.
Read Also : ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണുകളുടെ വില കുറച്ചു, പുതുക്കിയ നിരക്ക് അറിയാം
വീട് നിർമാണത്തിനാണ് കുടുംബം വായ്പ എടുത്തത്. 10 ലക്ഷം രൂപയുടെ വായ്പയാണ് കുടുംബം എടുത്തത്. വായ്പ കുടിശിക തിരിച്ചടയ്ക്കാൻ ബാങ്കിനോട് രണ്ട് ദിവസം സാവകാശം ചോദിച്ചെങ്കിലും നൽകിയില്ലെന്ന് പറയുന്നു.
കോവിഡിന് മുൻപ് വരെ കുടുംബം വായ്പ തവണ അടച്ചിരുന്നു. ഈ മാർച്ചിലും ഒന്നരലക്ഷം രൂപ കുടുംബം ബാങ്കിൽ അടച്ചിരുന്നതായി അയൽവാസി പറഞ്ഞു.
ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് വിദ്യാർത്ഥിനിയാണ് അഭിരാമി. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments