Latest NewsNewsInternationalBahrainGulf

മങ്കിപോക്‌സ്: രോഗബാധ പടരാതിരിക്കാൻ വിദ്യാലയങ്ങളിൽ മുൻകരുതൽ നടപടികൾ ഏർപ്പെടുത്താൻ ബഹ്‌റൈൻ

മനാമ: രാജ്യത്തെ വിദ്യാലയങ്ങളിൽ മങ്കിപോക്‌സ് രോഗബാധ പടരാതിരിക്കാൻ പ്രത്യേക മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ച് ബഹ്‌റൈൻ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി. രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ഈ മുൻകരുതൽ നടപടികൾ നടപ്പിലാക്കും.

Read Also: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദ്ദനമേറ്റ സംഭവം: ഗതാഗതമന്ത്രി റിപ്പോര്‍ട്ട് തേടി

ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ മങ്കിപോക്‌സ് വൈറസ് വ്യാപനം നടക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് രക്ഷിതാക്കൾക്കും, അധ്യാപകർക്കും, സ്‌കൂൾ ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും മന്ത്രാലയം പ്രത്യേക ബോധവത്കരണം നൽകുമെന്ന് അധികൃതർ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിനിടയായവരെയും, രോഗബാധ സംശയിക്കുന്നവരെയും പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ ആദ്യ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ നടപടികൾ കടുപ്പിക്കുന്നത്. വിദേശത്ത് നിന്നെത്തിയ വ്യക്തിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. രോഗിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും രോഗബാധ കണ്ടെത്തുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. നിലവിൽ പ്രാദേശികമായി രോഗത്തിന്റെ തീവ്രത പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ.

Read Also: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദ്ദനമേറ്റ സംഭവം: ഗതാഗതമന്ത്രി റിപ്പോര്‍ട്ട് തേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button