![](/wp-content/uploads/2022/04/hnet.com-image-2022-04-25t100408.522.jpg)
കേരളത്തില്‍ പലയിടങ്ങളിലും പനി കേസുകള്‍ വ്യാപകമായി വര്‍ധിക്കുന്നുണ്ട്. പ്രതിദിനം ഓരോ ആശുപത്രികളിലും എത്തുന്ന പനി കേസുകളില്‍ കാര്യമായ വര്‍ധനവ് കാണുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ജലദോഷവും മൂക്കടപ്പും തൊണ്ടവേദനയുമാണ് അധികം കേസുകളിലും പനിക്കൊപ്പം കണ്ടുവരുന്നത്.
ഇതില്‍ എച്ച് വണ്‍ എന്‍ വണ്‍ സാധ്യതയും ഡെങ്കിപ്പനി സാധ്യതയും ഒരുപോലെ വരാം. രണ്ട് ദിവസം മുമ്പാണ് തമിഴ്‌നാട്ടില്‍ മുന്നൂറോളം വിദ്യാര്‍ത്ഥികളില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച വാര്‍ത്ത വന്നത്. പനി, ജലദോഷം, ചുമ, തലവേദന, തൊണ്ടവേദന, തളര്‍ച്ച എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണമായി കാര്യമായി കാണുന്നത്.
എച്ച് വണ്‍ എന്‍ വണ്‍, ഒരാളില്‍ നിന്ന് പെട്ടെന്ന് തന്നെ മറ്റൊരാളിലേക്ക് പകരുന്ന തരം പനിയാണ്. അതിനാല്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുകയും മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യുന്നതാണ് ഉചിതം.
ഉയര്‍ന്ന പനിയാണ് ഡെങ്കിപ്പനിയുടെ ഒരു പ്രധാന ലക്ഷണം. കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ഓക്കാനം, ഛര്‍ദ്ദി, ഗ്രന്ഥികളില്‍ വീക്കം, ചര്‍മ്മത്തില്‍ നിറവ്യത്യാസം എന്നിവയെല്ലാം ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. അസഹനീയമായ തളര്‍ച്ചയും ഇതിന്റെ ഭാഗമായി വരാം. പക്ഷേ തളര്‍ച്ച വൈറല്‍ പനികളുടെയെല്ലാം പൊതു ലക്ഷണമാണ്.
Post Your Comments