Life Style

പകര്‍ച്ചപ്പനി ഉണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നു. മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. സാധാരണ പനിയാകുമെന്ന് കരുതി പലരും സ്വയം ചികിത്സ ചെയ്യുന്നവരാണ് അധികവും. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ തുടക്കത്തിലെ ചികിത്സ തേടാന്‍ ശ്രദ്ധിക്കുക. സ്വയം ചികിത്സ ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഡെങ്കിപ്പനി, എലിപ്പനി എന്നിവബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. മഴക്കാലത്ത് പകര്‍ച്ചപ്പനി വന്നാല്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?…

Advertisement

ഒന്ന്…

ഏത് തരം പനിയാണ് നിങ്ങളെ ബാധിച്ചിരിക്കുന്നതെന്ന് മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

രണ്ട്…

സ്വയം ചികിത്സ പാടില്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. പനിയോടൊപ്പം ശക്തമായ തലവേദന, ദേഹവേദന, അമിതമായ ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. കാരണം ഡെങ്കിപ്പനി, എലിപ്പനി എന്നിവയില്‍ രോഗനിര്‍ണയവും ചികിത്സയും വൈകിയാല്‍ രോഗം സങ്കീര്‍ണമാവാം.

മൂന്ന്…

പ്രമേഹബാധിതര്‍, ഹൃദ്രോഗ പ്രശ്‌നമുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍, രോഗപ്രതിരോധശക്തി കുറഞ്ഞവര്‍ എന്നിവരില്‍ പകര്‍ച്ചപ്പനികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

നാല്…

പനിയുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്. പനിയും ക്ഷീണവും നന്നായി മാറിയിട്ട് സ്‌കൂളില്‍ വിടുക.

അഞ്ച്…

പനിയുള്ളപ്പോള്‍ അമിത ഭക്ഷണം കഴിക്കരുത്. ദഹിക്കാന്‍ എളുപ്പമുള്ള ലഘു ഭക്ഷണങ്ങള്‍ കഴിക്കുക. മത്സ്യം, മാംസം, മുട്ട എന്നിവ ഒഴിവാക്കി പഴവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.

ആറ്…

കുട്ടികളില്‍ പനി വരുമ്പോള്‍ നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുന്നത് ചൂട് കൂടാതിരിക്കാന്‍ സഹായിക്കും. കുട്ടികളില്‍ പനിയുണ്ടാവുമ്പോള്‍ നനഞ്ഞ പഞ്ഞികൊണ്ട് നെറ്റിയും മറ്റും തുടയ്ക്കുന്നത് ശരീരത്തിന്റെ താപനില പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കും.ന്മ

ഏഴ്…

തുമ്മുമ്പോഴോ ചുമയ്ക്കുമ്പോ തൂവാല ഉപയോഗിക്കുക. സാധിക്കുമെങ്കില്‍ മാസ്‌ക് ഉപയോഗിക്കുന്നതും രോഗം പകരാതിരിക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button